വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനായി ഡിവൈഎഫ്ഐ തുടങ്ങിവെച്ച ഹൃദയപൂർവം പദ്ധതിയിലൂടെ ഇതുവരെ വിതരണം ചെയ്തത് 6 കോടിക്കും മുകളിൽ പൊതിച്ചോറുകൾ. 2017ൽ ആരംഭിച്ച പദ്ധതിയുടെ ഒടുവിലത്തെ കണക്കുകളെടുക്കുമ്പോൾ 6,08,42,970 പൊതിച്ചോറുകൾ വിതരണം ചെയ്തു. തൃശൂർ ജില്ലയാണ് പൊതിച്ചോറ് വിതരണത്തിൽ മുൻപന്തിയിൽ.
ALSO READ: ഒരു അവധി പോലുമില്ലാതെ 74 വർഷത്തെ സർവീസ്; മടിയന്മാരെപ്പോലും അമ്പരപ്പിച്ച് മെൽബ
വിവിധ മെഡിക്കൽ കോളേജുകൾ അടക്കം സംസ്ഥാനത്തെ 59 ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നത്. ഒന്നാമതുള്ള തൃശ്ശൂരിൽ 1,37,54,700 പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. തിരുവനന്തപുരം 1,17,68,400, കോട്ടയം-1,84,000, ഇടുക്കി 9,00,000, കാസര്‍ഗോഡ് 7,41,450, കൊല്ലം-56,22,000, പത്തനംതിട്ട-22,05,000, പാലക്കാട് 16,33,200, മലപ്പുറം-47,25,500, കോഴിക്കോട് 34,52,100, വയനാട് 15,16,620, കണ്ണൂര്‍ 36,03,000, എറണാകുളം 39,63,000 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
ഡിവൈഎഫ്‌ഐയുടെ ഈ പോയതിച്ചോർ വിതരണത്തെ അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ അഭിനന്ദിച്ചിരുന്നു. ദിവസേന ആയിരക്കണക്കിന് രോഗികൾക്കും ഉറ്റവർക്കും ഭക്ഷണം നൽകുന്ന പദ്ധതി മാതൃകാപരവും വൻ വിജയവുമെന്നാണ് ഗാർഡിയൻ പറഞ്ഞത്. കയറെരിയുന്നവന്റെ ജാതിയോ മതമോ നോക്കാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരേണ്ടതാണെന്നും ഡിവൈഎഫ്ഐ ഇവിടം ഒരു മാതൃക സൃഷ്ടിക്കുകയാണെന്നും ഗാർഡിയൻ പ്രകീർത്തിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here