അബുദാബിയില്‍ വന്‍ തീപിടിത്തം; 6 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരുക്ക്

അബുദാബിയില്‍ വന്‍ തീപിടിത്തം. മുഅസാസ് മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ 6 പേര്‍ മരിച്ചു. 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന്  അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അറിയാന്‍ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം, ദുബായിലെ അൽ റാസിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിൽ വൻ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News