നീലേശ്വരം വെടിക്കെട്ട് അപകടം; മരണം ആറായി

nileswaram firework accident

കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പത്മനാഭന്റെ മരണം സംഭവിച്ചത്. ഈ അപകടത്തിൽ നേരത്തെ അഞ്ച് പേർ മരിച്ചിരുന്നു. കാസർകോട് കിണാവൂർ സ്വദേശി രജിത്ത് (28), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂർ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് മുൻപ് മരിച്ച ആളുകൾ. ഇപ്പോഴും നിരവധിയാളുകൾ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.

Also Read; ‘വയനാടിനോട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്, ഇവിടുത്തെ ജനങ്ങളും മനുഷ്യരല്ലേ…’: സത്യൻ മൊകേരി

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സ‌ർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റത് 154 ഓളം ആളുകൾക്കായിരുന്നു. നിലവിൽ ചികിത്സയിലിരിക്കുന്നവരിൽ നിരവധിപേർ തീവ്രപരിചരണ വിഭാ​ഗ​ത്തിലാണ്. ഒക്ടോബര്‍ 28ന് അര്‍ധരാത്രിയായിരുന്നു ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയും തീ പടർന്ന് പിടിക്കുകയുമായിരുന്നു.

News summary; Six death in Kasaragod Nileshwaram firework accident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News