ആദ്യമായൊരു വനിത ബഹിരാകാശം തൊട്ട ദിനമാണിന്ന്. റഷ്യൻ വനിത വാലന്റീന തെരഷ്കോവ ബഹിരാകാശ യാത്ര ചെയ്തിട്ട് ഇന്നേക്ക് 60 വർഷം തികയുകയാണ്
ഒരു സ്ത്രീക്ക് റഷ്യയിലെ റെയില്‍ റോഡ് ജോലിക്കാരിയാവാമെങ്കില്‍ എന്തുകൊണ്ട് അവള്‍ക്ക് ബഹിരാകാശത്തേക്ക് പറന്നുകൂടാ.’ എന്ന് ചിന്തിച്ച ഒരു സ്ത്രീ വിഹായസിലേക്ക് പറന്നുയർന്ന കഥ തന്നെയാണ് ഒരു വനിതയുടെ ആദ്യ ബഹിരാകാശ യാത്രയുടേയും കഥ .വാലന്റീന തെരഷ്കോവിന്റെ കഥ. 1963 ജൂൺ 16ന് റഷ്യയുടെ വോസ്തോക് -6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ വാലന്റീന തെരഷ്കോവ പറന്നുയർന്നത് ചരിത്രത്തിലേക്കു കൂടിയാണ്. രണ്ടു ഗിവസവും 23 മണിക്കൂറും 12 മിനിറ്റും നീണ്ടു നിന്നതായിരുന്നു അവരുടെ ബഹിരാകാശ യാത്ര.
Also Read: ‘ഉടുപ്പില്‍ മുഴുവന്‍ വേറെ മണമാണോ?, ഭാര്യയ്ക്ക് പോലുമില്ലാത്ത കുശുമ്പ്’; മണംപിടിച്ച് പിണങ്ങിയ ‘കുവി’
ബഹിരാകാശ യാത്രയ്ക്കായി രാജ്യം തെരഞ്ഞെടുത്ത അഞ്ചു പേരിൽ ബാക്കി നാലു പേരും ബിരുദ പഠനവും സാങ്കേതിക വിദ്യാഭ്യാസവും നേടിയവരായിരുന്നു.എന്നാൽ വലനിറീനയാവട്ടെ ഒരു ടെക്സ്റ്റൈൽ ഫാക്ടറിയിലെ 26 വയസ്സുമാത്രം പ്രായമുള്ള തൊഴിലാളിയും. എന്നിട്ടും അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റായ നികിത ക്രൂഷ്ചേവിന്റെ താത്പര്യപ്രകാരമാണ് രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ച ട്രാക്ടർ ഡ്രൈവറുടെ പുത്രിയെ തന്നെ തെരഞ്ഞെടുത്തത്. അന്ന് തെരഞ്ഞെടുത്ത സ്ത്രീകളിൽ വാലന്റീന തെരേഷ്കോവ മാത്രമാണ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയത് എന്നത് മറ്റൊരു ചരിത്രം.പാരച്ച്യൂട്ട് പറക്കൽ മാത്രം പരിചയമുണ്ടായിരുന്ന വനിതയെ ചരിത്ര നേട്ടത്തിലൂടെ രാജ്യം ഹീറോ മെഡൽ നൽകി ആദരിച്ചു.
Also Read: ക്ഷേത്രസേവക്കുള്ള ബാലന്മാരെ നിശ്ചയിച്ച് പുരി ജഗന്നാഥ ക്ഷേത്രം ; ശമ്പളം 1-2 ലക്ഷം രൂപ
ആകാശം വിട്ട് മനുഷ്യന്റെ ജീവിത പഥങ്ങളിലേക്കും വലന്റീന ഇറങ്ങിച്ചെന്നു.സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയി തെരഷ്കോവ, ശേഷം പീപ്പിൾസ് ഡെപ്യൂട്ടിയും. സുപ്രീം സോവിയറ്റ് പ്രെസിഡിയത്തിലെ അംഗം കൂടിയായ അവർ പിന്നീട് സോവിയറ്റ് വിമൻസ് കമ്മിറ്റിയുടെ തലവനായി സോവിയറ്റ് യൂണിയന്റെ വക്താവായ വാലന്റീനയെ ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിനുള്ള സ്വര്‍ണ മെഡലും തേടിയെത്തി .
എന്‍റെ ബഹിരാകാശ യാത്ര എന്‍റെ കുട്ടിക്കാല സ്വപ്നങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു എന്നവർ പറഞ്ഞു നിർത്തുമ്പോൾ ആഗ്രഹങ്ങൾക്കു പിന്നാലെ പറക്കുന്ന ഒരുപാട് പെൺകുട്ടികൾക്കുള്ള പ്രചോദനമായി ലോകം കേൾക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here