കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 6 കിലോ കഞ്ചാവ് പിടികൂടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 6 കിലോ കഞ്ചാവ് പിടികൂടി. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്. ആർ പി എഫും കണ്ണൂർ റെയിഞ്ച് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

also read :അധ്യാപിക വിദ്യാര്‍ത്ഥിയെ അടിപ്പിച്ച സംഭവം; സ്വമേധയ കേസെടുത്ത് ദേശീയ മനുഷ്യാവക കമ്മീഷന്‍

അതേസമയം ബെംഗളൂരുവിൽനിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവ് അയച്ച യുവാവ് പിടിയിലായി. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയർ ഏജൻസിയിൽ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള വൈശാഖിനെ തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു കടത്ത്.

also read :അധ്യാപിക വിദ്യാര്‍ത്ഥിയെ അടിപ്പിച്ച സംഭവം; സ്വമേധയ കേസെടുത്ത് ദേശീയ മനുഷ്യാവക കമ്മീഷന്‍

വൈശാഖിന് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാൾ മുമ്പ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടർന്ന് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News