സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം അറസ്റ്റിൽ. നുഴഞ്ഞുകയറ്റക്കാരായ രണ്ട് യെമനികളും നാല് സൗദി യുവാക്കളുമാണ് പിടിയിലായത്.ജിസാനില്‍ നിന്നാണ് ഈ സംഘത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തത്.ഇവരുടെ കൈവശം 196 കിലോ ഹാഷിഷും 7,228 ലഹരി ഗുളികകളും ആണ് പിടിച്ചെടുത്തത്. പ്രതികളെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ALSO READ: ആഢംബരത്തിന്റെ പുതിയ മോഡൽ; നാലാംതലമുറയെ വിപണിയിലെത്തിച്ച് ബിഎംഡബ്ല്യു
അതേസമയം കുവൈത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേർ കസ്റ്റഡിയിൽ ആയി.ഇവരിൽ മൂന്നു പേർ ഇന്ത്യക്കാർ ആണ്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും കസ്റ്റഡിയിൽ ആയി. കോടതി നിർദേശ പ്രകാരമാണ് നടപടി. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
ALS READ: ഐബിഎമ്മും കേരള സർക്കാരും ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here