തേനിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തേനി ബോഡി നായ്ക്കന്നൂരില്‍ ആണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരം നായ്ക്കള്‍ കടിച്ച നിലയിലായിരുന്നു. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം ബോഡി നായ്ക്കന്നൂര്‍ ടൗണ്‍ പൊലീസ് എത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News