യുഎസിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചുകൊന്നു. യുഎസിലെ ഇന്ത്യാനയിൽ സെപ്റ്റംബർ പതിമൂന്നിനാണ് ദാരുണമായ സംഭവം. തൊട്ടിലിൽ ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് എലിയുടെ കടിയേറ്റതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിക്ക് അമ്പതോളം കടിയേറ്റതായി പോലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്നാണ് വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തിൽ കേസെടുത്ത പൊലീസ് മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചൽ ഷോനാബോം എന്നിവരെ അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്രദ്ധിക്കാത്തതിനാൽ ഇവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതായും ഇവാൻസ്‌വില്ലെ പൊലീസ് അറിയിച്ചു. ഇരുവരും ജയിലിലാണ്.
also read :മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകരണം; ആദ്യ ദിനത്തില്‍ 770.35 കോടി സമാഹരിച്ചു
കൂടാതെ വീട്ടിൽ താമസിച്ചിരുന്ന മറ്റൊരു ബന്ധുവും അറസ്റ്റിലായി. കുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എലിയുടെ കടിയേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. തലയിലും മുഖത്തുമായി അമ്പതിലധികം കടിയേറ്റിരുന്നു. കുട്ടിയുടെ വലതു കൈയിലെ നാല് വിരലുകൾക്കും തള്ളവിരലിലെയും മാംസം നഷ്ടപ്പെട്ടിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജോനാഥൻ ഹെൽം പറഞ്ഞു. വൈകാതെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ എലിശല്യം രൂക്ഷമായിരുന്നുവെന്നും മുറിയിലാകെ എലിയുടെ വിസർജ്യമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മാർച്ച് മുതൽ വീട്ടിൽ എലി ശല്യം രൂക്ഷമായിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു. വീട്ടിലെ മറ്റ് കുട്ടികൾക്കും എലിയുടെ കടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച കുട്ടി ഉൾപ്പെടെ അഞ്ച് കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ മറ്റൊരു കുടുംബവും താമസിച്ചിരുന്നു. വീട്ടിലെ എല്ലാ കുട്ടികളെയും ശിശു സേവന വകുപ്പ് മാറ്റി.
also read :പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here