ക്രിസ്മസിനു കാർ വാങ്ങാൻ പ്ലാനുണ്ടോ? ആറു മാസത്തേക്ക് ഫ്രീ ആയി ചാർജ് ചെയ്യാം; വമ്പൻ ഓഫറുമായി ടാറ്റ

ക്രിസ്മസിനു ടാറ്റയുടെ ഇലക്ട്രിക് വാഹനമായ നെക്സൺ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർക്ക് വമ്പൻ ഓഫറിട്ട് കമ്പനി. ഡിസംബർ ഒൻപതിനും 31 നും ഇടയിൽ വാഹനം വാങ്ങുന്നവർക്ക് ടാറ്റ മോട്ടോർസ് സൗജന്യ ചാർജിങ് വാഗ്ദാനം ചെയ്തു. ഈ ഓഫറിന് കീഴിൽ, പുതിയ ടാറ്റ നെക്സൺ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർക്ക് അവരുടെ വാഹനം 1000 യൂണിറ്റ് അല്ലെങ്കിൽ ആറ് മാസം സൗജന്യമായി ചാർജ് ചെയ്യാം.

ടാറ്റ പവർ ഇസെഡിന്‍റെ രാജ്യത്തുടനീളമുള്ള 5,500-ലധികം ചാർജിംഗ് സ്റ്റേഷനുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ. ഇതിനായി ടാറ്റ പവർ ഇസെഡ് ചാർജിന്‍റെ ഫോൺ ആപ്പിൽ ഉപഭോക്താക്കൾ വാഹനം രജിസ്റ്റർ ചെയ്തിരിക്കണം. വാഹനങ്ങൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

ALSO READ; ക്രിസ്മസ് അടിപൊളിയാക്കാം; വൻ ഓഫറുകളുമായി കിയ

വർഷാവസാനത്തിന് മുമ്പ് നെക്സോണും കർവ്വും വിൽപന വർധിപ്പിക്കുന്നതിനാണ് സൗജന്യ ചാർജിംഗ് സേവനം വാഗ്ദാനം ചെയ്യുന്നത്. നെക്സൺ ഇവിയുടെ വില 12.49 ലക്ഷം രൂപയിൽ തുടങ്ങി 17.19 ലക്ഷം രൂപ വരെയാണ്. കർവ്വ് ഇവി കൂപ്പെ-എസ്‌യുവിക്ക് 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News