കാസർകോട് കോഴിപ്പോര്; ആറ് പേർ പിടിയിൽ

കാസർകോഡ് കോഴിയങ്കം നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കത്തിനുപയോഗിച്ച കോഴികളെയും പണവും പിടികൂടി. മഞ്ചേശ്വരം കടമ്പാർ ഹൊസകട്ടയിലാണ് കോഴിയങ്കം നടത്തിയത്. പൊതു സ്ഥലത്ത് കോഴിയങ്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.

Also Read; വസ്‌തുക്കച്ചവടത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കാസർകോട് സ്വദേശി രാജീവൻ, മഞ്ചേശ്വരം സ്വദേശികളായ സി ഹരീഷ്, സന്തോഷ്, രാജേഷ്, പുഷ്പരാജ് ഷെട്ടി, സന്ദീപ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. പണം വെച്ചാണ് കോഴിയങ്കം നടത്തിയത്. കളിക്കളത്തിൽ നിന്നും 4700 രൂപ പിടികൂടി. 8 കോഴികളെയും കോഴികളുടെ കാലിൽ കെട്ടുന്ന 5 കത്തിയും കണ്ടെത്തി. മഞ്ചേശ്വരം എസ് ഐ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read; മുംബൈ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വയോധികനെ അവശനിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News