കൊച്ചിയില്‍ ലഹരി സംഘം പിടിയില്‍; അറസ്റ്റിലായത് യുവതിയടക്കമുള്ള ആറംഗ സംഘം

കൊച്ചി എളമക്കരയില്‍ ലഹരി സംഘം പിടിയില്‍. യുവതിയടക്കം ആറംഗ സംഘമാണ് അറസ്റ്റിലായത്. എളമക്കരയിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം എളമക്കരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ലഹരിയുമായി യുവതിയടക്കം ആറു പേര്‍ പിടിയിലായത്.

ആഷിഖ്, സൂരജ്, രഞ്ജിത്,മുഹമ്മദ് അസര്‍, അഭില്‍, അലക എനിവരാണ് പിടിയിലായത്. സംഘത്തില്‍ 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ളവരാണ് ഉള്ളത്. വരാപ്പുഴ, തൃശ്ശൂര്‍, ഇടുക്കി, പാലക്കാട് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്‍പ്പന നടത്തുകയായിരുന്നു.

കൊക്കയിന്‍, മെത്താംഫിറ്റമിന്‍ , കഞ്ചാവ് അടക്കമുളളവയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ലഹരിക്കച്ചവടത്തിന്റെ കണക്ക് പുസ്തകവും പൊലീസ് കണ്ടെത്തി. ഇതില്‍ ഇടപാടുകാര്‍ വാങ്ങിയ ലഹരിമരുന്നിന്റെ അളവുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനും വില്‍പനക്കുമയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.

ഒരാഴ്ചയോളമായി ഇവര്‍ ലോഡ്ജില്‍ താമസിക്കുകയിരുന്നു. പരിശോധനയ്ക്കായി പൊലീസ് ലോഡ്ജില്‍ എത്തിയപ്പോള്‍ ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതയും പൊലീസ് വ്യക്തമാക്കി. പിടിയിലായവരില്‍ ചിലര്‍ മുന്‍പ് സമാന കേസുകളില്‍ അറസ്റ്റിലായവരാണെന്ന് പൊലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News