തെങ്കാശിയിൽ വാഹനാപകടം: കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു

തെങ്കാശി പുളിയങ്കുടിക്ക് സമീപം കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തെങ്കാശി പുളിയങ്കുടി സ്വദേശികളായ ആറ് സുഹൃത്തുക്കൾ ഇന്നലെ രാത്രി കോടതിയിൽ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തിൽ കാർത്തിക് (28) വേൽ മനോജ് (24) പുളിയങ്കുടി സ്വദേശികളായ പോത്തിരാജ് (30), സുബ്രഹ്മണ്യൻ (27), മനോ സുബ്രഹ്മണ്യൻ (17) എന്നിവരാണ് മരിച്ചത്.

ALSO READ: ‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ

ഇന്ന് പുലർച്ചെ നാല് മണിയോടെ പുളിയങ്കുടിക്ക് സമീപം പുന്നയപുരത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന സിമൻ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുളിയങ്കുടി പോലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News