എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരിക്ക്

ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്.തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.അപകടത്തിൽ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ , ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്ക് പരിക്കേറ്റു.

ALSO READ: എൽഡിഎഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്, ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

4 പേരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം നടന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: സംസ്ഥാനത്ത് 19.06 പോളിംഗ് ശതമാനം; പുറത്തുവന്നത് 10.15 AM വരെയുള്ള കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News