ബിഹാറിൽ വിവാഹ പന്തലിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം

ബിഹാറിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ചു. തീപിടുത്തത്തിൽ മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിന​ഗറിലായിരുന്നു സംഭവം.

ALSO READ: പയ്യന്നൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യുഡിഎഫ് അക്രമം: രണ്ട് പേര്‍ ആശുപത്രിയില്‍

സുനിൽ പാസ്വാൻ (26), ലീലാദേവി (23), കാഞ്ചൻ ദേവി (26), സിദ്ധാന്ത് കുമാർ (4), ശശാങ്ക് കുമാർ (3), സാക്ഷി കുമാരി (5) എന്നിവരാണ് മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെയാണ് പന്തലിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കളക്ടർ രാജീവ് റോഷൻ അറിയിച്ചു.

ALSO READ: ഡല്‍ഹി സര്‍വകലാശാലയില്‍ പിജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News