പഞ്ചാബ് മൊഹാലിയിൽ തകര്‍ന്നു വീണ ബഹുനില കെട്ടിടത്തില്‍ ഇനിയും 15 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു.
എൻഡിആർഎഫ്, പൊലീസ്, അഗ്നി രക്ഷാ സേന എന്നീ സംഘങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കെട്ടിടാവശിഷ്ടങ്ങൾ എത്രയും വേഗം നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.
Also Read: ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല
മുഴുവൻ ഭരണകൂടത്തെയും മറ്റ് രക്ഷാപ്രവർത്തകരെയും അപകടസ്ഥലത്ത് വിന്യസിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എക്‌സിൽ കുറിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപത്തെ ബേസ്‌മെന്റ് കുഴിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിട ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read: ക്ഷേത്ര ഭണ്ഡാരത്തിൽ അബദ്ധത്തിൽ ഐ ഫോൺ വീണു, തിരിച്ചു നൽകാനാകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ
സമീപത്തെ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കുഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണജോലികള്‍ നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. തകര്‍ന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവര്‍ത്തിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. കെട്ടിട ഉടമകളായ പര്‍വീന്ദര്‍ സിംഗ്, ഗഗന്‍ദീപ് സിംഗ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here