എറണാകുളത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 35 പേർക്ക് പരിക്ക്

എറണാകുളം കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്കേറ്റു. വൈകിട്ട് നാലു മണിയോടെ വി സിനിമ തിയേറ്ററിന് സമീപം എം സി റോഡിലായിരുന്നു അപകടം. റോഡിനു മധ്യഭാഗത്തായി നിർത്തിയ ജീപ്പിന് പിന്നിൽ ആദ്യം പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പർ ലോറിയും ഇടിച്ചു. ഇതിനു പിന്നാലെ ട്രാവലറും കെഎസ്ആർടിസി ബസും, ബസിന് പിന്നിലായി കാറും ഇടിക്കുകയായിരുന്നു.

Also read:കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം

കെഎസ്ആർടിസി ബസിലും ട്രാവലറിലും കാറിലും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് മാറ്റി. അപകടത്തെത്തുടർന്ന് എം സി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും ചേർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News