ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പിടിയിലായത് പത്മകുമാറും കുടുംബവും

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായത് ചാത്തന്നൂര്‍ മാമ്പള്ളികുന്നത്ത് കെ.ആര്‍ പത്മകുമാറും കുടുംബവും. പത്മകുമാറിന്റെ ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നും പിടികൂടിയത്. ഭാര്യയ്ക്കും മകള്‍കും സംഭവത്തില്‍ ബന്ധമില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. ഇയാള്‍ എന്‍ജിനീയറിംഗ് ബിരുദദാരിയാണ്.  അടൂര്‍ എകെപി ക്യാമ്പില്‍ പത്മകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.

ALSO READ : നവകേരള സദസ്: ലക്ഷ്യങ്ങള്‍ നടപ്പാകുന്നു; പ്രതീക്ഷയോടെ ഓരോ ദിനവും

കഴിഞ്ഞ ദിവസം തന്നെ സിറ്റി പൊലീസ് സംഘം തമിഴ്‌നാട് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു. തെങ്കാശിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കുട്ടിയെ കാര്‍ട്ടൂണ്‍ കാണിച്ച ലാപ്പ്‌ടോപിന്റെ ഐപി നമ്പര്‍ ലഭിച്ചതില്‍ നിന്നാണ് പത്മകുമാറിലേക്കും കുടുംബത്തിലേക്കും പൊലീസ് എത്തിയത്.  ഇയാളുടെ വീട്ടുമുറ്റത്ത് നിന്ന് മാരുതി ഡിസൈയര്‍ കാര്‍ കണ്ടെത്തി. കുഞ്ഞിനെ ആശ്രാമത്തെത്തിച്ച നീല കാറിലും ഇയാളുണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക തര്‍ക്കം എന്നു പറയുമ്പോള്‍ എന്താണെന്ന വ്യക്തമായ വിവരം പുറത്തുവരാനുണ്ട്. ഇതില്‍ കുട്ടിയുടെ പിതാവ് ആരോപണവിധേയനാണ്.

ALSO READ:  വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം

കസ്റ്റഡിയില്‍ ചോദ്യംചെയ്യലിനിടയില്‍ പൊലീസിനെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് പത്മകുമാര്‍ നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലാണ് പ്രതികളിലെത്താന്‍ പൊലീസ് വൈകിയത്. ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തിയായ പത്മകുമാര്‍
ആസൂത്രിതമായി നടപ്പാക്കിയതാണ് ഈ പദ്ധതി. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടികൊണ്ടു പോകലിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.

ALSO READ:  ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജി വെച്ച് സംഘപരിവാര്‍ സംഘാടനാ പ്രവര്‍ത്തനം നടത്തട്ടെ: ഗോവിന്ദന്‍ മാസ്റ്റര്‍

നിര്‍ണായകമായ ചോദ്യം ചെയ്യല്‍ നടക്കുകയാണ്. തുടക്കം മുതലുള്ള എല്ലാവരെയും സംഭവുമായി ബന്ധപ്പെട്ട് പിടികൂടേണ്ടതുണ്ട്. ദമ്പതികള്‍ക്കും മകള്‍ക്കും ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കൃത്യമായ പദ്ധതി ഒരുക്കി ഓട്ടോറിക്ഷയില്‍ ഒരു കടയിലെത്തി അവരുടെ ഫോണില്‍ കുട്ടിയുടെ വീട്ടില്‍ വിളിക്കുന്നത് ഉള്‍പ്പെടെ പല സംശയങ്ങള്‍ക്കും കാരണമാകുന്നുണ്ട്.  കസ്റ്റഡിയിലുള്ളവര്‍ പറയുന്നത് സാമ്പത്തിക തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ്. നഴ്‌സിംഗ് റിക്രൂട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് റെജിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴും സാമ്പത്തിക ഇടപാടുകളെ കുറിച്ച് യാതൊരു വിവരവും പങ്കുവച്ചിരുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News