ആന്ധ്രയിൽ ആറ് വയസുകാരനു നേരെ തെരുവ് നായ്ക്കളുടെ ആക്രമണം; കുട്ടിക്ക് ഗുരുതര പരിക്ക്

ആറ് വയസുകാരനു നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. കാർത്തികേയ എന്ന ആറ് വയസുകാരനാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കരാട്ടെ ക്ലാസ്സിന് പോകുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ച് നായ്ക്കൾ ചേർന്ന് കാർത്തികേയയെ കടിച്ചു കീറുന്നതാണ് വീഡിയോയിൽ ഉള്ളത്.

ALSO READ: കേരളത്തെ സാമ്പത്തികമായി അവഗണിച്ച് കേന്ദ്ര സർക്കാർ; മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ സമയം ബൈക്കിലെത്തിയ യാത്രക്കാരൻ കുട്ടിയെ രക്ഷിക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടിയുടെ ചികിത്സ തുടരുകയാണ്. എന്നാൽ കുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ALSO READ: കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ; യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നു, ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി പി രാജീവ്

കുട്ടിയുടെ മാതാപിതാക്കൾ ഹൈദരാബാദിലാണ് ഉള്ളത്. സ്കൂൾ അവധിക്ക് അമരാവതിയിൽ എത്തിയതായിരുന്ന കാർത്തികേയ. തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് ആറ് വയസുകാരനു നേരെയുണ്ടായ ഈ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News