അനുജന്റെ തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമയാണ് മരിച്ചത്. സ്‌കൂൾ വിട്ട് വന്നു റൂമിൽ കളിച്ചുകൊണ്ടിരിക്കെ കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങിയതാണെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികില്‍ കളിക്കുന്നതിനിടെയാണ് ദാരുണസംഭവം.
സഹോദരി റൂമിൽ കയറി നോക്കുമ്പോൾ തൊട്ടിലിൽ കയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയും ഉടനെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി കുറവിലങ്ങാട് നടന്ന നവകേരള സദസ് പ്രഭാതയോഗം

മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കഴുത്തല്ലൂര്‍ ജുമാമസ്ജിദ് കബറിസ്താനില്‍. സഹോദരങ്ങള്‍: ഹിബാ സന, മുഹമ്മദ് മുസ്തഫ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News