ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കുട്ടി തിരിച്ചറിഞ്ഞു; പ്രതികള്‍ പൂയപ്പള്ളി സ്റ്റേഷനില്‍

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി പദ്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരെ കുട്ടിയും സഹോദരനും നേരില്‍ തിരിച്ചറിഞ്ഞു. ഇരുവരെയും അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ചിരുന്നു. സഹോദരിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നത് പ്രതികളാണെന്ന് കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ALSO READ:  “പെട്ടെന്ന് നശിക്കുന്നതും നിറം മങ്ങുന്നതുമായ ബില്ലുകൾ നൽകുന്നത് നിയമവിരുദ്ധം”: ഉപഭോക്തൃ തർക്ക പരിഹാര കോടതി

അതേസമയം അടൂര്‍ ക്യാമ്പില്‍ നിന്നും പുറത്തേക്ക് കൊണ്ട് വന്ന പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മുഖം മൂടിയാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്. അതീവ സുരക്ഷയും പൊലീസ് സജ്ജമാക്കിയിരുന്നു.

ALSO READ: വെള്ളവും അപകടകാരി ; ശരീരത്തില്‍ ജലാംശം കൂടിയാല്‍ ഇങ്ങനെ സംഭവിക്കാം

തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതികളെ കണ്ട് കൂകിവിളിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കൊട്ടാരക്കര കോടതിയിലെത്തിക്കും. പ്രതികളെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. കിഡ്‌നാപ്പ് നടത്തിയത് പണമുണ്ടാക്കാനാണെന്നും കടബാധ്യത തീര്‍ക്കാനാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയ ജനത്തിന്റെ രോഷ പ്രകടനം. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News