സ്വന്തം കുഞ്ഞിനെ കൊന്ന് പതിനാറുകാരിയുടെ ക്രൂരത

സ്വന്തം കുഞ്ഞിനെ കൊന്ന കേസില്‍ പതിനാറുകാരി അറസ്റ്റില്‍. യു.എസ്സിലെ നെബ്രാസ്‌ക സംസ്ഥാനത്തെ ഗോര്‍ഡന്‍ സിറ്റിയിലാണ് സംഭവം. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ALSO READ: ഹൃദയാഘാതം; 28 കാരനായ ഘാന ഫുട്ബോൾ താരത്തിന് ഗ്രൗണ്ടിൽ ദാരുണാന്ത്യം

പെണ്‍കുട്ടി പ്രസവിച്ചുവെന്നും കുഞ്ഞ് ശ്വസിക്കുന്നില്ലായെന്നും വിവരം ലഭിച്ചതിനെത്തുടർന്ന് അധികൃതർ വീട്ടിലെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് പല തവണ കുത്തേറ്റതായി കണ്ടെത്തുന്നത്. കഴുത്ത് മുറിച്ചതായും അധികൃതർ കണ്ടെത്തി. ഈ സമയം പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല . പിന്നീട് വീട്ടിലെത്തിയ പെൺകുട്ടി അധികൃതരുമായി തർക്കിക്കുകയും അവസാനം കുറ്റസമ്മതം നടത്തുകയുമായിരുന്നു.

ALSO READ: ‘ഗരുഡനി’ലേത് ഞാൻ ചോദിച്ച് വാങ്ങിയ കഥാപാത്രം: ബിജു മേനോൻ

പെൺകുട്ടിയുടെ അമ്മയാണ് അധികൃതര്‍ക്ക് നിലത്തും ചുമരിലുമുണ്ടായിരുന്ന ചോരപ്പാടുകള്‍ കാണിച്ച് കൊടുത്തത്. നായ്ക്കള്‍ക്കുള്ള ഭക്ഷണത്തിന്റെ കവറിലാക്കി വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയില്‍ വച്ച് തുണികള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കണ്ട പെൺകുട്ടിയുടെ അച്ഛൻ ഉടൻ തന്നെ കുഞ്ഞിന് സി.പി.ആര്‍. ഉള്‍പ്പെടെയുള്ള അടിയന്തിര ശുശ്രൂഷകള്‍ നല്‍കുകയും എമര്‍ജന്‍സി നമ്പറായ 911-ല്‍ വിളിച്ച് വിവരം പറയുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടിയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News