ലൈംഗീക ബന്ധത്തിൽ 16കാരിക്ക് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്; ഉഭയസമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാം: മേഘാലയ ഹൈക്കോടതി

ലൈംഗിക ബന്ധത്തിന് അനുമതി നൽകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 16 ആയി കുറയ്ക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷൻ അഭിപ്രായമാരാഞ്ഞതിന് പിന്നാലെ നിർണായക വിധിയുമായി മേഘാലയ ഹൈക്കോടതി. പതിനാറ് വയസുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നാണ് കോടതി വിധി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കാമുകനെതിരെയുള്ള പോക്സോ കേസ് കോടതി കേസ് റദ്ദാക്കി.

Also Read: പുനര്‍ജനി തട്ടിപ്പ്; വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ തേടി അന്വേഷണ സംഘം; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

കാമുകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് കാട്ടി അമ്മയാണ് പൊലീസിൽ പരാതി നൽകി.2021ലാണ് സംഭവം നടക്കുന്നത്.മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

തങ്ങൾ പ്രണയത്തിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് 16കാരിയായ പെൺകുട്ടിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ലൈംഗികബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നു. പ്രണയ ബന്ധത്തിലുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിലെടുക്കുന്ന പോക്സോ കേസുകൾ വർധിക്കുകയാണ്. പോക്സോ കേസ് ഇത്തരത്തിൽ ദുരുപയോ​ഗം ചെയ്യാതിരിക്കാനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരേണ്ടത് ആവശ്യമാണ് എന്നും കോടതി നിരീക്ഷിച്ചു. നിലവിൽ 18 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്.

Also Read: ബ്രിജ് ഭൂഷണിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; കോടതിയില്‍ പോരാട്ടം തുടരും

അതേസമയം, ലൈംഗിക ബന്ധത്തിന് അനുമതി നൽകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 16 ആയി കുറയ്ക്കുന്നതു സംബന്ധിച്ച് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തോടു നിയമ കമ്മിഷൻ അഭിപ്രായം തേടി.പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പ്രണയത്തിലാവുന്നതും ഒളിച്ചോടുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ നിരവധി സംഭവങ്ങള്‍ കോടതികള്‍ക്ക് മുന്നില്‍ വന്നിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യും. ഈ സാഹചര്യത്തിൽ, പ്രായപരിധി പുതുക്കുന്നതിനായി നിയമനിര്‍മാണം സാധ്യമാണോയെന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികൾ കേന്ദ്ര നിയമ കമ്മിഷനോട് ചോദിച്ചിരുന്നു. മെയ് 31നാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിനു നിയമ കമ്മിഷൻ കത്തയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News