ഇന്ത്യന്‍ എയര്‍ഫോഴ്സും യുഎസ് എയര്‍ഫോഴ്സും സംയുക്തമായി നടത്തിയ വ്യോമാഭ്യാസങ്ങള്‍ക്ക് സമാപനം

ഇന്ത്യന്‍ എയര്‍ഫോഴ്സും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എയര്‍ഫോഴ്സും സംയുക്തമായി നടത്തുന്ന കോപ് ഇന്ത്യ 2023 വ്യോമാഭ്യാസത്തിന് സമാപനം. തിങ്കളാഴ്ചയാണ് കോപ് ഇന്ത്യയുടെ ആറാം പതിപ്പ് അവസാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കലൈകുണ്ഡ, പനഗഡ്, ആഗ്ര എന്നീ എയര്‍ഫോഴ്സ് സ്റ്റേഷനുകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗങ്ങള്‍ സംയുക്തമായി അഭ്യാസങ്ങള്‍ നടത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Sixth edition of Cope India-2023, an Air Exercise between Indian Air Force & United States Air Force, conducted over last two weeks at Air Force Stations Kalaikunda, Panagarh and Agra, culminated on 24 April.

The exercise involved the participation of frontline IAF aircraft… pic.twitter.com/gzZAVefVYF

— ANI (@ANI) April 25, 2023

റഫേല്‍, തേജസ്, എസ് യു-30 എംകെഐ, ജാഗ്വാര്‍, സി-17, സി-130 എന്നീ യുദ്ധ വിമാനങ്ങളാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്അഭ്യാസ പ്രകടനങ്ങള്‍ക്കായി പറത്തിയത്. എഫ്-15 സ്‌ട്രൈക്ക് ഈഗിള്‍ ഫൈറ്റര്‍, സി-130, എംസി-130ജെ എന്നിവ കൂടാതെ സ്ട്രറ്റജിക് ബോംബര്‍ എയര്‍ ക്രാഫ്റ്റ് ആയ ബി1 ബി എന്നിവയാണ് യുഎസ് എയര്‍ഫോഴ്‌സ് ഉപയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration