റൊണാള്‍ഡോയ്ക്ക് ആറാം യൂറോ; പോര്‍ച്ചുഗല്‍ ടീമായി

യൂറോ കപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 39കാരനായ റൊണാള്‍ഡോയുടെ ആറാം യൂറോ കപ്പാണിത്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൊണാള്‍ഡോ. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍. 2016ലെ യൂറോ ജേതാക്കളാണ് പോര്‍ച്ചുഗല്‍.

ALSO READ:ടോണി ക്രൂസ് കളമൊഴിയുന്നു; വിരമിക്കല്‍ യൂറോ കപ്പിന് ശേഷം

ജര്‍മനിയില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് യൂറോ കപ്പ്. തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍. ജൂണ്‍ നാലിന് ഫിന്‍ലന്‍ഡുമായും എട്ടിന് ക്രൊയേഷ്യയുമായും 11ന് അയര്‍ലന്‍ഡുമായും പോര്‍ച്ചുഗല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും.

ടീം:

ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി പാട്രികോ.

ഡിഫന്‍ഡര്‍മാര്‍

പെപെ, റൂബന്‍ ഡയസ്, അന്റോണിയോ സില്‍വ, ഡാനിലോ പെരേര, ഡിയോഗോ ഡലോട്ട്, ഗോണ്‍സാലോ ഇനാസിയോ, ജാവോ കാന്‍സലോ, നെല്‍സണ്‍ സെമേഡോ, ന്യൂനോ മെന്‍ഡസ്

മിഡ്ഫീല്‍ഡര്‍മാര്‍: ബ്രൂണോ ഫെര്‍ണാണ്ടസ്, റൂബന്‍ നെവസ്, വിറ്റിഞ്ഞ, ജോവോ നെവെസ്, ജോവോ പലീഞ്ഞ, ഒറ്റേവിയോ മോണ്ടീറോ

ഫോര്‍വേഡുമാര്‍:
ക്രിസ്റ്റ്യാനോ റോണാള്‍ഡോ, ബെര്‍ണാഡോ സില്‍വ, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്‌സ്, ഡിയോഗോ ജോട്ട, ഫ്രാന്‍സിസ്‌കോ കോണ്‍സികാവോ, റാഫേല്‍ ലിയാവോ, പെഡ്രോ നെറ്റോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News