ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശത്തുമായി 58 മണ്ഡലങ്ങളാണ് ജനവിധി തേടുക. കര്‍ഷക രോഷം ശക്തമായ ഹരിയാനയിലും ഇന്ത്യ സഖ്യം കൈകോര്‍ക്കുന്ന ദില്ലിയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. ദേശീയ നേതാക്കൾ അണിനിരന്ന വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമാണ് മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പിൽ പരാജയ ഭീതിയിലായ ബി ജെ പി പ്രചരണ വിഷയങ്ങൾ അടിക്കടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നിർണായകമായ ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കുന്നത്.

Also Read: ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ബി ജെ പി ക്കെതിരെ ശക്തമായ പ്രചരണം നടത്തിയ ഇന്ത്യ സഖ്യം വലിയ പ്രതിക്ഷയിലാണ്. ഭരണഘടന ജനാധിപത്യ സംരക്ഷണത്തിനായിരിക്കണം ഓരോ വോട്ടുമെന്ന് സോണിയ ഗാന്ധിയുടെ സന്ദേശം. 6 സംസ്ഥാനത്തും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിൽ നാളെ പോട്ടെടുപ്പ് നടക്കും. 2019 ൽ 58 മണ്ഡലങ്ങളിൽ 45 ഇടത്തും ജയിച്ച ബി ജെ പിയും സഖ്യകക്ഷികളും ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഹരിയാനയയിലെ 10 ഉം ഇന്ത്യാ സഖ്യം കൈകോര്‍ക്കുന്ന ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. കർഷക രോഷവും ഭരണ വിരുദ്ധ വികാരവും ഹരിയാനയിൽ പ്രകടമാണ്.

Also Read: മദ്യ നയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല; ചില മാധ്യമങ്ങള്‍ ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നു: മന്ത്രി എം ബി രാജേഷ്

ഉത്തർപ്രദേശിലെ 14 സീറ്റിലും, ബംഗാളിലെയും ബീഹാറിലെയും 8 സീറ്റിലും ഒഡിഷയിലെ 6 , ജാർഖണ്ഡില 4 മണ്ഡലങ്ങളിലും ജമ്മു കാശ്മീനരിലെ ഒരു സീറ്റിലേക്കും പോട്ടെടുപ്പ് നടക്കും. മെഹ്‌ബൂബ മുഫ്‌തി, ‘ മനോഹർലാൽ ഖട്ടർ, ദീപേന്ദ്രസിങ്‌ ഹൂഡ, മനേക ഗാന്ധി തുടങ്ങി 889 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. വലിയ പ്രചാരണം നടത്തിയിട്ടും അഞ്ചാംഘട്ടത്തിലും പോളിംഗ് ശതമാനം ഗണ്യമായി കുറഞ്ഞതിന്റെ അങ്കലാപ്പിലാണ് ബിജെപി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന സൂചനകളും ശക്തമാണ്. അതേ സമയം ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം പോളിഗ് ശതമാനം കുറയ്ക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News