ആറാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം വൈറൽ; പൊതുവിദ്യാലയത്തിന്‍റെ കരുത്ത് വ്യക്തമാക്കുന്ന എഴുത്തെന്ന് മന്ത്രി വി ശിവൻകുട്ടി

viral_post_rain_experience

ആറാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി.എസിന്റെ ഉത്തരക്കടലാസിലെ മഴയനുഭവമാണ് ശ്രദ്ധേയമാകുന്നത്. “മഴത്തുള്ളികളിലെ കപ്പൽ യാത്ര” എന്ന തലക്കെട്ടിലായിരുന്നു ശ്രീഹരിയുടെ കുറിപ്പ്. ശ്രീഹരിയുടെ ചിത്രത്തിനൊപ്പം കുറിപ്പും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്താണ് ശ്രീഹരിയുടേതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

“മഴത്തുള്ളികളിലെ കപ്പൽ യാത്ര” വായിച്ചു. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി.എസ് – ന്റെ ഉത്തരക്കടലാസിലെ മഴയനുഭവം എന്നിൽ അഭിമാനം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടർത്തി പറക്കട്ടെ വാനോളം.
ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും ❤️..

Also Read- കുട്ടികളെ ആക്രമിക്കാനെത്തി രാജവെമ്പാല; വൈറലായി പിറ്റ്ബുളിന്റെ റാപിഡ് ആക്ഷൻ

“മഴത്തുള്ളികളിലെ കപ്പൽ യാത്ര”

” മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കിൽ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഈ മഴ. ഞാൻ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയിൽ തൂകി നിൽക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാൻ കൂട്ടുകാരിൽ നിന്ന് വേർപെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പൽ ആവശ്യപ്പെട്ടു. പേപ്പർ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ!എന്റെ കടലാസ് കപ്പൽ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പിൽ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാൻ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാൽ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാൻ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പിൽ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താൻമാർക്കും തകർന്നുപോയ എന്റെ കപ്പലിനും ഞാൻ ഒരു സല്യൂട്ട് കൊടുത്തു.”

ശ്രീഹരി എസ്
6B, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, നോർത്ത് പറവൂർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News