ഓപ്പറേഷൻ ക്ലീൻ; സ്കൂട്ടറിൽ കടത്തിയ 67 ലക്ഷം രൂപ പിടികൂടി

കാസർക്കോട് കാഞ്ഞങ്ങാട് ഹവാല പണം പിടികൂടി. സ്കൂട്ടറിൽ 67 ലക്ഷം രൂപ കടത്തുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.  ഓപ്പറേഷൻ ക്ലീൻ കാസർക്കോടിന്‍റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് കല്ലുരാവിയിൽ നിന്ന് ഹവാല പണം പിടികൂടിയത്. സംഭവത്തില്‍ കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി അബുബക്കറിനെയാണ് അറസ്റ്റ് ചെയ്തത്.

പണം സ്കൂട്ടറിൽ കടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് 67 ലക്ഷം രൂപ കണ്ടെടുത്തു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് DYSP പി ബാലകൃഷ്ണൻ പറഞ്ഞു. ഇടപാടുകാർക്ക് വിതരണം ചെയ്യാൻ കൊണ്ടു പോവുന്നതിനിടെയാണ് പണം പിടികൂടിയത്.

കാസർക്കോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, തുടങ്ങിയ സ്ഥലങ്ങളിലെ ഇടപാടുകാർക്ക് പണം എത്തിച്ചു നൽകുന്ന ഹവാല സംഘം സജീവമായി പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.  ഉത്സവ സീസണിൽ മയക്കുമരുന്ന് കടത്ത് വ്യാപകമാവാൻ സാധ്യതയുള്ളതിനാൽ ഓപ്പറേഷൻ ക്ലീൻ കാസർക്കോർടിന്റെ ഭാഗമായുള്ള പരിശോധന പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News