നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി സിയായ. പറഞ്ഞു വരുന്നത് കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലിയെ കുറിച്ചാണ്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്നാണ് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതരുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ആശയെന്ന പെൺചീറ്റയുടെ ഗർഭമലസിയിരുന്ന വാർത്തയും സാഷ എന്ന പെൺ ചീറ്റ ചത്തു എന്ന വാർത്തയും പുറത്ത് വന്നിരുന്നു. സാഷയുടെ മരണ കാരണം മാനസിക സമ്മർദ്ദം കാരണമെന്ന് വിദഗ്ധർ അറിയിച്ചിരുന്നു. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാഷയുടെ മരണത്തെ തുടർന്ന് എല്ലാ ചീറ്റകളെയും അൾട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here