എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മേധാവി എസ് കെ മിശ്രയുടെ കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ മാസം 31ന് മിശ്രയുടെ കാലാവധി അവസാനിക്കാനിരിക്കെ ആണി കേന്ദ്ര നീക്കം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Also Read: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം
2021ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കാലാവധി നീട്ടി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയതാണ്. ഇഡിയെ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടാന്‍ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്ര നീക്കം. കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ വ്യാഴാഴ്ച്ച 3.30ന് കോടതി പരിഗണിക്കും.
Also Read: മണിപ്പൂര്‍ വിഷയം കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here