എസ് കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മേധാവി സഞ്ജയ്‌ കുമാർ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി.സെപ്തംബർ 15 വരെയാണ് കാലാവധി നീട്ടി നൽകിയത്.രാജ്യന്തര സംഘടനയായ എഫ് എ ടി എഫ് ഇന്ത്യ സന്ദര്‍ശിക്കുന്നത് പരിഗണിച്ചാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Also Read: ‘എന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിലുണ്ടോ?’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

കാലാവധി നീട്ടി നല്‍കാനുള്ള അപേക്ഷയുമായി ഇനി കോടതിയെ സമീപിക്കരുതെന്നും സുപ്രീംകോടതി അറിയിച്ചു. സെപ്റ്റംബർ 15ന് എസ് കെ മിശ്ര സ്ഥാനമൊഴിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 69 കാരന് 60 വർഷം കഠിനതടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News