അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിന്റ വിദ്വേഷ പ്രസംഗത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്നും സുപ്രീം കോടതി പുതിയ റിപ്പോർട്ട് തേടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് റിപ്പോർട്ട് തേടിയത്. സർവീസിലുള്ള ജഡ്ജിമാരുടെ ഭാഗത്തുനിന്ന് പദവിക്ക് നിരക്കാത്ത നടപടി ഉണ്ടായാൽ ആഭ്യന്തര അന്വേഷണം നടത്താറുണ്ട്. ഇതിന്‍റെ ഭാഗമായാണ് റിപ്പോർട്ട് തേടിയത്.
സർവീസിലുള്ള ജഡ്ജിമാരുടെ ഭാഗത്തുനിന്ന് പദവിക്ക് നിരക്കാത്ത നടപടി ഉണ്ടായാൽ ഇൻഹൗസ് എൻക്വയറി നടത്താറുണ്ട്. ജസ്റ്റ് ശേഖർ യാദവിനെതിരെ ഇത്തരത്തിലുള്ള അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
വിദ്വേഷ പ്രസംഗത്തിൽ പരസ്യമായി ഖേദപ്രകടനം നടത്തുമെന്ന് ജസ്റ്റിസ് ശേഖർ യാദവ് സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച പിന്നിട്ടിട്ടും ഖേദപ്രകടനമോ വിശദീകരണമോ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നടപടി. കടുത്ത നിഷേധാത്മക നിലപാടാണ് ജസ്റ്റിസ് ശേഖർ യാദവിന്റെതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഫുൾ കോർട്ടിനെ ധരിപ്പിച്ചു. ഇൻഹൗസ് എൻക്വയറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
വിദ്വേഷ പ്രസംഗം നടത്തിയതിന് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് സുപ്രീംകോടതി കൊളീജീയം താക്കീത് നല്‍കിയിരുന്നു. പൊതു ഇടത്തില്‍ പ്രസ്താവന നടത്തുമ്പോള്‍ ജുഡീഷ്യല്‍ മര്യാദ പാലിക്കണമെന്ന് കൊളീജീയം മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന യാദവിന്റെ വാദവും കൊളീജീയം തള്ളിയിരുന്നു.
ALSO READ; ബിജെപി നേതാവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; ഉദ്യോഗസ്ഥരെ വരവേറ്റത് ഈ കാഴ്ച
പ്രയാഗ്‌രാജിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കവെയാണ് ജസ്‌റ്റിസ് യാദവ് വിവാദ പരാമർശം നടത്തിയത്. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എസ്‌കെ യാദവിന്റെ പ്രകോപനമാരായ പ്രസംഗം നടന്നത്.
നിയമം ശരിക്കും ഭൂരിപക്ഷത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ബഹുഭാര്യാത്വവും മുത്തലാഖ് ചൊല്ലലും ഒക്കെ നിരോധിക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു ജഡ്ജി ശേഖർ കുമാർ യാദവ് പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here