തൃപ്പൂണിത്തുറയിൽ നിർമാണം നടക്കുന്ന വീടിന്റെ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ ശ്രീനിവാസകോവില്‍ റോഡിലാണ് സംഭവം.
രാവിലെ 9 മണിയോടെയാണ് തൃപ്പൂണിത്തുറ കണ്ണൻക്കുളങ്ങര ശിവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന നിർമ്മാണം പുരോഗമിക്കുന്ന കിഷോറിൻ്റെ വീടിൻ്റെ പരിസരത്തുനിന്ന് അസ്ഥികൂടം കണ്ടെത്തിയത്. വീട് നിർമ്മാണത്തിന് വന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ആദ്യം ഈ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് വീടിൻ്റെ നിർമ്മാണ കോൺട്രാക്ടറായ സജി കുമാറിനെ ഇവർ വിവരമറിയിക്കുകയായിരുന്നു.
Also Read; തൃശൂരില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്ന് മാസമായി നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമേ നിന്ന് കൊണ്ടുവന്നു ഉപേക്ഷിച്ചതാവാം എന്നാണ് സംശയിക്കുന്നത്. അസ്ഥികൂടത്തിന്റെ ലിംഗനിർണയവും കാലപ്പഴക്കവും നിർണയിക്കേണ്ടതുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായവരെയും കേന്ദ്രീകരിച്ചുമാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here