തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്ന് ഫോറൻസിക്, ഡോഗ്സ്കോഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫയർഫോഴ്സും പൊലീസും ചേർന്ന് അസ്ഥികൂടം പുറത്തെടുത്തു. ഇന്നലെ വൈകിട്ടാണ് ക്യാംപസിൽ ബോട്ടണി വിഭാഗത്തിനോട് ചേർന്ന് അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read: ‘ഇംഗ്ലീഷ് പടങ്ങളിൽ കണ്ട ആ ലാപ്ടോപ്പ് ഇങ്ങെത്തി’; ടെക് ലോകം ഭരിക്കാൻ ഇനി ഇവൻ മതി
ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരം കാര്യവട്ടം ക്യാംപസിനുള്ളിലെ പഴയ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. കോളേജിലെ ജീവനക്കാരൻ ആണ് അസ്ഥികൂടം ആദ്യം കണ്ടത്. കഴുത്തിൻ്റെ ഭാഗത്ത് കുരുക്കിട്ട നിലയിലായിരുന്നു അസ്ഥികൂടം. പൊലീസ് എത്തിയെങ്കിലും ഇന്നലെ അസ്ഥികൂടം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് പൊലീസിനൊപ്പം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും ടാങ്കിനുള്ളിലിറങ്ങി അസ്ഥികൂടം പരിശോധിച്ചത്.
Also Read: ‘കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നു’: മുഖ്യമന്ത്രി
ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ അസ്ഥികൂടം ഉച്ചയോടെ പുറത്തെത്തിച്ചു. കണ്ടെത്തിയ അസ്ഥികൂടം പുരുഷൻ്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൊപ്പി, കണ്ണട, ടൈ എന്നിവയ്ക്കൊപ്പം അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ബാഗും കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ അസ്ഥികൂടം ആരുടേതെന്ന് കണ്ടെത്താനായില്ല, സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം, കോളേജ് ക്യാംപസിനുള്ളിലെ ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റാൻ ജല അതോറിറ്റിക്ക് ഫയർഫോഴ്സ് സംഘം നിർദേശം നൽകുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here