തൃപ്പൂണിത്തുറയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പിൽ നിന്നും നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ലിംഗ നിർണ്ണയത്തിന് ശേഷം കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കും. സമീപ പ്രദേശത്ത് നിന്നും അടുത്ത കാലത്ത് കാണാതായവരെ കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.

Also Read; ബിൽക്കിസ് ബാനു കേസ്: തന്ത്രങ്ങൾ നടപ്പിലാക്കാതെ വന്നതോടെ അർധരാത്രിയിൽ 11 പ്രതികളും കീഴടങ്ങി

ഇന്നലെ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരിക്കുകയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഇവ മാറ്റിയിട്ടുണ്ട്.  ഇവ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കും. ലിംഗ പരിശോധനയാണ് പ്രധാനം. പുരുഷൻ്റേതാണ് എന്നാണ് പ്രാഥമിക നിഗമനം. ഒപ്പം കാലപ്പഴക്കവും തിരിച്ചറിയണം.
തുടയെല്ല് , വിരലുകളുടെ ഭാഗങ്ങൾ എന്നിവയാണ് തലയോട്ടിക്ക് ഒപ്പം കണ്ടെത്തിയത്. തലയോട്ടി കണ്ടെത്തിയ ഭാഗത്തെ മണ്ണ് അടക്കം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. വീട് നിർമ്മാണത്തിനായി പുറത്ത് നിന്നെത്തിച്ച മണ്ണിനൊപ്പം എത്തിയതാണോ മനുഷ്യാവശിഷ്ടങ്ങൾ എന്ന് പരിശോധിക്കും. ഇതിനിടെ അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സമീപ ജില്ലകളിലെ മിസ്സിംഗ് കേസുകളും പരിശോധിക്കും. ഇന്നലെയാണ് കണ്ണൻകുളങ്ങരയിൽ വീട് നിർമ്മാണ സ്ഥലത്ത് നിന്ന് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News