ട്രെയിനിലെ അക്രമം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷികളും പരുക്കേറ്റവരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കേസിലെ പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയു എന്നും ഡിജിപി പറഞ്ഞു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകാൻ പൊലീസ് മേധാവി ഉടൻ കണ്ണൂരിലെത്തും. കണ്ണൂർ വിമാനത്താവളത്തിനുള്ളിൽ പൊലീസിൻ്റെ ഉത്തതതല യോഗവും ചേരും.

ഞായറാഴ്ച രാത്രി 9:30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി എത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം പെട്ടന്ന് തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ഇതിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്നും ഒരു സ്ത്രീയുടെയും
കുഞ്ഞിൻ്റെയും അടക്കം 3 മൃതദേഹങ്ങൾ കണ്ടെത്തി. മട്ടന്നൂർ സ്വദേശി നൗഫീഖ് (39) റഹ്മത്ത്(48), സഹ്റ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ട്രെയിനിലെ അക്രമം കണ്ട് രക്ഷപ്പെടാൻ ചാടിയവരാകാമെമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വധശ്രമം, സ്ഫോടക വസ്തുനിരോധന നിയമം , തീവെക്കുന്നതിനെതിരായ റെയിൽവേ നിയമം തുടങ്ങി അഞ്ച് വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News