‘വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കും’: മന്ത്രി ആര്‍ ബിന്ദു

r bindu

വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. വയോജനങ്ങളുടെ കര്‍മശേഷി സമൂഹത്തിനായി പ്രയോജനപ്പെടുത്തുകയാണ് സ്‌കില്‍ ബാങ്കിന്റെ ലക്ഷ്യം. സംസ്ഥാനത്ത് വയോജന കമ്മിഷന്‍ ഉടന്‍ നിലവില്‍ വരുമെന്നും ഇതിനായി ഓര്‍ഡിനന്‍സിറക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ. ചാന്ദ്നി മോഹന്റെ സ്മരണക്കായുള്ള ആര്‍ദ്രദര്‍ശനം ഫൗണ്ടഷന്‍ വയോജന പരിപാലനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ്,തോമസ് ഐസക്, എന്നിവര്‍ പങ്കെടുത്തു.

ALSO READ: http://ഇന്ന്‌ ലോക എയ്ഡ്‌സ് ദിനം; കേരളത്തിൽ എച്ച്ഐവി അണുബാധയുടെ സാന്ദ്രത 0.07 മാത്രം

വയോജനക്ഷേമത്തിനായുള്ള വയോജന കമ്മിഷനുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭ കഴിഞ്ഞമാസം അംഗീകരിച്ചിരുന്നു. വയോജനസംരക്ഷണത്തിന് മാര്‍ഗനിര്‍ദേശം നല്‍കാനും വയോജനങ്ങളുടെ പുനരധിവാസത്തിനും കമ്മിഷന്‍ ഉപകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

ALSO READ: http://മഹാരാഷ്ട്രയെ ഇനിയാര് നയിക്കും? മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ഷിൻഡെ

തിരുവനന്തപുരം ആസ്ഥാനമായുള്ള മൂന്നു വര്‍ഷം കാലാവധി തീരുമാനിച്ചിരിക്കുന്ന കമ്മിഷനില്‍ ചെയര്‍പേഴ്സണും മൂന്നംഗങ്ങളുമുണ്ടായിരിക്കും. ഇവര്‍ വയോജനങ്ങളായിരിക്കും. ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പിന്നീട് തീരുമാനിക്കു. ഒരാള്‍ പട്ടികജാതി, പട്ടികഗോത്ര വര്‍ഗങ്ങളിലോ ഉള്ളയാളും ഒരാള്‍ വനിതയുമായിരിക്കണം എന്നാണ് വ്യവസ്ഥ. ചെയര്‍പേഴ്സനെ ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുള്ള പൂര്‍ണസമയ ഉദ്യോഗസ്ഥനായാണ് കണക്കാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here