നൈപുണ്യ വികസന ഡിപ്ലോമ; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെൽട്രോണും ധാരണ പത്രം ഒപ്പ് വച്ചു

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കെൽട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു . മന്ത്രി ഡോ. ആർ ബിന്ദു, മന്ത്രി പി. രാജീവ്‌, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജഗതി രാജ് വി പി എന്നിവരുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ മാനേജിങ് ഡയറക്ടർ റിട്ടയേർഡ് വൈസ് അഡ്മിറൽ ശ്രീകുമാർ നായരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരനുമാണ് ധാരണ പത്രം ഒപ്പുവെച്ചത്.

ALSO READ: യുവാക്കളുടെ നെഞ്ചില്‍ ‘തീ’ കോരിയിട്ട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും മമ്മൂട്ടി സ്‌റ്റൈല്‍; പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് ആരാധകര്‍

വിഞ്ജാന സമൂഹമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മികച്ച സംഭാവനയാണ് നൽകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു യോഗത്തിൽ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കടക്കം നൈപുണ്യ വികസനം നൽകാൻ സർവകലാശാലക്ക് കഴിയുന്നു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളടക്കം നിലവിൽ വരുന്ന സാഹചര്യത്തിൽ ഐ ടി മേഖലയിലെ കെൽട്രോണിൻ്റെ മികവ് പ്രയോജനപ്പെടുത്തുന്നതിന് കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നൽകി ചുനക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന

ഉന്നത വിഭാഭ്യാസ രംഗവു വ്യവസായ മേഖലകളും തമ്മിലുള്ള ബന്ധം ദൃഢമാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. തൊഴിൽ സംരഭക മേഖലകൾ വിപുലമാക്കിയും കാലത്തിനനുസൃതമായ സിലബസുകൾ രൂപീകരിച്ചു മാകണം നൈപുണ്യ കോഴ്സുകൾ നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പരിധിയിൽ വരുന്ന വിദൂര വിദ്യാഭ്യാസ യുജി പിജി പ്രോഗ്രാമുകളിൽ പഠിക്കുന്ന പഠിതാക്കൾക്ക് ആഡ് ഓൺ കോഴ്സുകൾ ആയി കെൽട്രോൺ നടത്തുന്ന നൈപുണ്യ വികസന, തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ ധാരണാപത്ര പ്രകാരം അവസരം ഒരുങ്ങും.ഇതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കൾക്ക് ഇന്റേൺഷിപ്പിനും ടെക്നിക്കൽ അപ്രൻ്റീസ്ഷിപ്പുകൾക്കും കെൽട്രോണിൽ അവസരം ലഭിക്കും.

ഇത്തരത്തിൽ ആഡ് ഓൺ കോഴ്സുകളും ഇന്റേൺഷിപ്പും പഠന കാലയളവിൽ ചെയ്യുന്നത് പഠിതാക്കൾക്ക് വേഗത്തിൽ തൊഴിൽ ലഭിക്കുന്നതിനും മുന്നോട്ടുള്ള ഉന്നത പഠനത്തിനും സ്വീകാര്യത കൂട്ടും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ എസ് വി സുധീർ ,കെൽട്രോൺ ചെയർമാൻ എൻ നാരായണ മൂർത്തി, സിൻഡിക്കേറ്റ് അംഗങ്ങൾ, ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News