നൈപുണ്യ വികസന പദ്ധതി അഴിമതി; എന്‍. ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍

നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍. വിജയവാഡ മെട്രൊ പൊളിറ്റന്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. 372 കോടിയുടെ അഴിമതിയില്‍ നായിഡുവിനെതിരെ തെളിവുണ്ടെന്ന സിഐഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഒരു പകല്‍ മുഴുവന്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ജയിലിലാകുന്നത്. നായിഡുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിഐഡി വാദിച്ചു. അറസ്റ്റ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു നായിഡുവിന്റെ വാദം. എന്നാല്‍ 372 കോടിയുടെ അഴിമതിയില്‍ നായിഡുവിന് ബന്ധമുണ്ടെന്ന വാദം അംഗീകരിച്ച് വിജയവാഡ മെട്രോ പൊളിറ്റന്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. നായിഡുവിനെ കസ്റ്റഡിയില്‍ വേണമെന്ന സിഐഡിയുടെ അപേക്ഷ പിന്നീട് പരിഗണിക്കും.

Also Read: ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം; ടീസ്റ്റ സെതല്‍വാദ്

2014ല്‍ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ നൈപുണ്യ വികസന പദ്ധതിയില്‍ 372 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. നൈപുണ്യ വികസന പദ്ധതിക്കായി 2015-18 കാലയളവില്‍ 3300 കോടി രൂപ വകയിരുത്തിയിരുന്നു. പദ്ധതിയില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 10 ശതമാനം തുകയായ 371 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വകയിരുത്തിയത്. എന്നാല്‍ പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. വ്യാജ കമ്പനികള്‍ക്കാണ് പണം കൈമാറിയതെന്നും തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ചന്ദ്രബാബു നായിഡുവാണെന്നുമാണ് സിഐഡിയുടെ കണ്ടെത്തല്‍. റിമാന്‍ഡിലായ നായിഡുവിനെ രാജമുന്ധ്രി ജയിലിലേക്ക് മാറ്റും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോടതിയില്‍ നിന്നും ജയില്‍ വരെയുളള മൂന്ന് കിലോമീറ്റര്‍ ദൂരത്ത് പൊലീസിനെയും പാരാമിലിറ്ററി ഫോഴ്സിനെയും വിന്യസിച്ചു. നായിഡുവിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയാണ് ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News