സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മൾ. അതിനായി ബ്യൂട്ടി പാർലറുകളിൽ ക്യാഷ് കളയാറുമുണ്ട്. ചർമ സംരക്ഷണത്തിനായി പലരും ബ്ലീച്ച് ഉപയോഗിക്കുന്നവരാണ്. പല സൈഡ് എഫക്ടുകളും ഈ ബ്ലീച്ചുകൾക്കുണ്ട്. എല്ലാ സ്കിൻ ടോണിനും ബ്ലീച്ച് ചേരണമെന്നില്ല. ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
ചർമ്മത്തിന് നിറം ലഭിക്കാൻ ബ്ലീച്ചിങ് സഹായിക്കും. വീട്ടിൽ തന്നെ നാച്യുറലായി ചെയ്യാൻ കഴിയുന്ന ബ്ലീച്ച്ഉണ്ട്. കെമിക്കലുകൾ ഇല്ലാത്തതിനാൽ തന്നെ ഇവ ധൈര്യമായി മുഖത്ത് പരീക്ഷിക്കാവുന്നതെന്ന്. അതിനായി വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ട് തന്നെ നല്ലൊരു ബ്ലീച് തയ്യാറാക്കാവുന്നതാണ്.
അതിനായി കാപ്പിപ്പൊടി, തേൻ , കടലമാവ് , നാരങ്ങാ എന്നിവ തന്നെ ധാരാളം മതി.
കാപ്പിപൊടി ചർമ്മത്തിലെ അഴുക്കിനെയും മറ്റും പുറന്തള്ളാൻ സഹായിക്കുന്നതാണ്. ചർമ്മത്തിന് തിളക്കം കൂട്ടാനും അതുപോലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും സഹായിക്കും. കണ്ണിന് താഴെയുള്ള കറുപ്പ് കറുത്ത പാടുകൾ എന്നിവയൊക്കെ മാറ്റാൻ കാപ്പിപ്പൊടി മികച്ച ഒരു പരിഹാരമാണ്.
അതുപോലെ ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് തേൻ. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും തേൻ സഹായിക്കും. ചർമ്മത്തെ നന്നായി മോയ്ചറൈസ് ചെയ്യാൻ ഏറ്റവും മികച്ചതാണ് തേൻ. ഇതിൻ്റെ പല ഗുണങ്ങളും ചർമ്മത്തെ സംരക്ഷിക്കും. കൂടാതെ ചർമ്മത്തിന് നല്ലതാണ് നാരങ്ങ. ഓയിൽ സ്കിൻ ഉള്ളവർക്ക് നാരങ്ങാ പ്രയോഗം നല്ലതാണ്. എന്നാൽ നാരങ്ങ ഒരിക്കലും നേരിട്ട് മുഖത്ത് തേയ്ക്കാൻ പാടില്ല.ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കാൻ സഹായിക്കുന്നതാണ് കടലമാവ്. മുഖക്കുരു തടയാനും സഹായിക്കുന്നു. കരിവാളിപ്പ് മാറ്റാൻ നല്ലതാണ്.അമിതമായ എണ്ണമയം കളയും.
also read: മുടി ട്രിം ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായകരമോ? സത്യാവസ്ഥയെന്ത്, പരിശോധിക്കാം
ബ്ലീച്ച് തയ്യാറാക്കാനായി ഒരു പാത്രത്തിൽ നാരങ്ങ പിഴിഞ്ഞ് ഇതിലേക്ക് തേൻ ചേർക്കുക. ശേഷം കാപ്പിപൊടിയും കടലമാവും ചേർത്ത് യോജിപ്പിക്കുക. ഇത് ഒരു പേസ്റ്റാക്കി മുഖത്തും കഴുത്തിലും ഇടാവുന്നതാണ്. 20 മിനിറ്റ് വച്ച ശേഷം കഴുകാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here