പ്രോട്ടീൻ, കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, തുടങ്ങിയ പോഷകങ്ങളും 18 തരം അമിനോ ആസിഡുകളും അടങ്ങിയതാണ് മുരിങ്ങയില. മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യ സംരക്ഷ്ഷണത്തിന് അത്യുത്തമവുമാണ് മുരിങ്ങയില. വ്യത്യസ്ത തരത്തിലുള്ള ഫെയ്സ് പാക്കുകളുണ്ടാക്കാൻ മുരിങ്ങയില ഉപയുക്തമാക്കാം.
മുരിങ്ങയിലയും ഓട്സും
മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും ഉപകരിക്കുന്ന ഫെയ്സ്പാക്കാണിത്. ഒരു ടേബിൾസ്പൂൺ മുരിങ്ങയില പൊടിച്ചതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സും ഒരു ടേബിൾസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിച്ചോളൂ. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ്പ സമയം വിശ്രമിക്കാം.
തേനും മുരിങ്ങയിലയും
ഒരു ടേബിൾസ്പൂൺ മുരിങ്ങയില പൊടിച്ചെടുക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
Also Read: ദീര്‍ഘകാലം ആരോഗ്യത്തോടെ ചിരിക്കാന്‍ ശ്രദ്ധ വേണം പല്ലിന്റെ ആരോഗ്യത്തില്‍
അവക്കാഡോയും മുരിങ്ങയിലയും
ഒരു ടേബിൾസ്പൂൺ മുരിങ്ങയില പൊടിച്ചതിലേക്ക് ഒരു ടേബിൾസ്പൂൺ അവക്കാഡോ പൾപ്പ് ചേർത്തിളക്കി യോജിപ്പിച്ചോളൂ. ഈ മിശ്രിതം മുഖത്ത് പുരട്ടാം. അൽപ്പം സമയത്തിനു ശേഷം കഴുകി കളയാം.
പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രമേ ആദ്യമായി ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നവർ ഉപയോഗിക്കാൻ പാടുള്ളൂ. അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമേ ഇവ സ്ഥിരമായി ഉപയോഗിക്കാവൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here