പുതിയ അപ്ഡേഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍ ലെന്‍സ്. ചര്‍മ്മത്തിലെ അവസ്ഥകളെക്കുറിച്ച് അറിയാനും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാനും സഹായിക്കുന്നതാണ് പുതിയ അപ്ഡേഷന്‍. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഈ അപ്ഡേഷൻ ലഭ്യമാണ്. ത്വക്കിന് പ്രശ്നമുണ്ടായെന്ന് സംശയമുണ്ടായെങ്കിൽ നിങ്ങളുടെ ഫോണിന്‍റെ ക്യാമറ ഉപയോഗിച്ച് ആ അവസ്ഥയെ തിരിച്ചറിയാനാകും. സമാനമായ രൂപത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന ഗൂഗിൾ ലെൻസിലെ സാധാരണ ഇമേജ്-റെക്കഗ്നിഷൻ ഫീച്ചർ പോലെ, പുതിയ സ്കിൻ കണ്ടീഷൻ ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഗാലറിയിൽ നിന്ന് ചിത്രം അപ്ലോഡ് ചെയ്ത് സെർച്ച് ചെയ്യാം.
ചിത്രം അപ്ലോഡ് ചെയ്ത ശേഷം മുകളിലേക്ക് സ്വൈപ്പുചെയ്യുന്നത് വഴി ത്വക്കിന്റെ അവസ്ഥകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭ്യമാകും. കൂടാതെ സമാനമായ ചിത്രങ്ങളും. ഇതുപയോഗിച്ച് അവസ്ഥ മനസിലാക്കി വിദഗ്ധ സഹായം തേടാൻ നിങ്ങൾക്ക് എളുപ്പമാകും. ഒരു മെഡിക്കൽ രോഗനിർണയത്തിന് പകരമായി ഈ ഫീച്ചർ ഉപയോഗിക്കാനാകില്ലെന്നും അടിസ്ഥാന ധാരണ നേടാനാണ് ഇത് സഹായിക്കുകയെന്നും ബ്ലോഗിൽ വ്യക്തമാക്കിയിട്ടുണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here