കൈലാക്കിന്റെ വിലയെത്തി; വിപണി പിടിക്കുമോ സ്കോഡ

Skoda Kylaq

ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്ട്‌ എസ്‌യുവികളുമായി മത്സരിക്കാൻ എത്തുകയാണ് സ്കോഡ കൈലാക്‌. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌ഗെമെന്റില്‍ എത്തുന്ന കാറിന്റെ വില പുറത്തുവിട്ട് കമ്പനി. ബേസ് വേരിയന്റിന്റെ വില മാത്രമാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപയെന്ന ആകര്‍ഷകമായ പ്രാരംഭ വിലയിലാണ് സ്‌കോഡ കൈലാക്ക് വിപണിയിൽ അവതരിപ്പിക്കുന്നത്.

പ്രാരംഭ വിലയുടെ കാര്യത്തില്‍ എതിരാളികളില്‍ ചില മോഡലുകളെ കൈലാക്ക് പിറകിലാക്കുന്നുണ്ട് എന്നാൽ കുറഞ്ഞ വിലയില്‍ കിട്ടുന്ന മറ്റൊരു സബ് 4 മീറ്റര്‍ എസ്‌യുവിയും ഇന്ത്യയിലുണ്ട്.

Also Read: മാരുതി സുസുകിയുടെ ആ പേരുദോഷം മാറുന്നു; ഡിസയറിന് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍, മികച്ച മൈലേജും

ബേസ് ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, ടോപ് എന്‍ഡ് പ്രസ്റ്റീജ് എന്നിങ്ങനെ നാല് ട്രിമ്മുകളിലായാണ് കൈലാക്ക് എത്തുന്നത്. ഈ വേരിയന്റുകളുടെ വില അടുത്ത മാസം രണ്ടാം തീയതി ബുക്കിംഗ് ആരംഭിക്കുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ഒറ്റകണ്ണന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

ഈ വര്‍ഷം പുറത്തിറങ്ങിയ മഹീന്ദ്ര XUV 3XO ആണ് കൈലാക്കിനേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന മറ്റൊരു മോഡൽ. ഈ കാറിന്റെ ബേസ് വേരിയന്റ് 7.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News