സ്‌കോഡയുടെ വാഹന നിരയിലേക്ക് പുതിയ ഇലക്ട്രിക് മോഡല്‍ എത്തുന്നു. എപ്പിക് എന്ന പേരിലായിരിക്കും വാഹനം അവതരിപ്പിക്കുക ഇന്ത്യയിലേക്കും ഈ വാഹനത്തെ പരിഗണിച്ചേക്കും. യൂറോപ്യന്‍ വിപണികളില്‍ സ്‌കോഡ എത്തിച്ചിട്ടുള്ള കാമിക്കിനും ഫോക്സ്വാഗണ്‍ ഇറക്കിയിട്ടുള്ള ടി ക്രോസിനും പകരമായിരിക്കും എപ്പിക് ഇലക്ട്രിക് എത്തുകയെന്നാണ് വിലയിരുത്തലുകള്‍.
Also Read: ‘സ്‌റ്റോറേജ് ലാഭിക്കാം’; പുതിയ ഫീച്ചറുകളും പുതുമകളുമായി ആന്‍ഡ്രോയിഡ് 15
യൂറോപ്യന്‍ വിപണിയില്‍ 25,000 യൂറോ (22.5 ലക്ഷം രൂപ) ആയിരിക്കും ഈ വാഹനത്തിന്റെ വില. കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്ക് 2025-ലാണ് ഈ വാഹനം എത്തുന്നത്. സ്‌കോഡയുടെ ന്യൂജനറേഷന്‍ ഡിസൈന്‍ ലാംഗ്വേജ് അനുസരിച്ചാണ് എപ്പിക് ഒരുക്കിയിരിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള അലോയി വീലുകളും സ്ട്രോങ്ങ് ഷോള്‍ഡര്‍ ലൈനുകളുമാണ് വശങ്ങള്‍ക്ക് എസ്.യു.വി. ഭാവം നല്‍കുന്നത്.
38 കിലോവാട്ട് മുതല്‍ 56 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററിയായിരിക്കും എപ്പിക്കില്‍ നല്‍കുക സ്‌കോഡ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പേര് നല്‍കുന്നതില്‍ പാലിക്കുന്ന കീഴ്വഴക്കം ഈ വാഹനത്തിന്റെ കാര്യത്തിലും പിന്തുടര്‍ന്നിട്ടുണ്ട്. ഇ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യൂ എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന തരത്തിലാണ് എപ്പിക് (Epiq)എന്ന പേര് നല്‍കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here