15 ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് സ്കോഡ ഓട്ടോ വോക്‌സ്‌ വാഗൺ ഇന്ത്യ

ഇന്ത്യയില്‍ 15 ലക്ഷം വാഹനങ്ങള്‍ നിർമിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ വോക്‌സ്‌ വാഗൺ ഇന്ത്യ. പൂണെയിലെ ചാക്കനിലുള്ള കമ്പനിയുടെ ആധുനിക വാഹന നിര്‍മാണ കേന്ദ്രത്തിലാണ് വാഹനങ്ങള്‍ നിര്‍മിച്ചത്. 3.80 തദ്ദേശീയ എന്‍ജിനുകളും കമ്പനി ഇതിനോടകം പുറത്തിറക്കി. വോക്‌സ്‌ വാഗൺ ടൈഗൂണ്‍, വെര്‍ട്യൂസ്, സ്കോഡ കുഷാക്,സ്ളാവിയ ഉള്‍പ്പെടെ ഇന്ത്യ 2.0 ശ്രേണിയിലെ മൂന്നുലക്ഷം വാഹനങ്ങളും രാജ്യത്ത് നിര്‍മിച്ചു. കമ്പനിയുടെ 40 ആഗോള വിപണികളിലേക്കുള്ള 30 ശതമാനത്തിലേറെ വാഹന കയറ്റുമതിയും ഇന്ത്യയില്‍ നിന്നാണ്. 2009- ല്‍ ചാക്കനിലെ പ്ളാന്റില്‍നിന്ന് ഫാബിയ എന്ന മോഡല്‍ പുറത്തിറക്കിയാണ് ഇന്ത്യയിലെ നിര്‍മാത്തിന്റെ ആരംഭം.

Also Read; നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം; തെരച്ചിൽ ആരംഭിച്ച് റെയിൽവേ

പിന്നീട് വോക്‌സ്‌ വാഗൺ വെന്റോ, പോളോ, സ്കോഡ ഫാബിയ, റാപ്പിഡ് തുടങ്ങി സ്കോഡയും വോക്സ് വാ​ഗണും ചേര്‍ന്ന് വികസിപ്പിച്ച MQB-AO-IN പ്ളാറ്റ്ഫോമിലെ വാഹനങ്ങളെല്ലാം ഈ പ്ലാന്റില്‍ നിന്ന് പിറന്നവയാണ്. സ്കോഡ വോക്സ്‌വാഗണ്‍ മോഡലുകള്‍ക്ക് കരുത്തേകുന്ന 1.0 ലിറ്റര്‍ ടി.എസ്. ഐ. എന്‍ജിന്‍ ഇവിടെ നിന്നും നിര്‍മിക്കുന്നതാണ്. ചാക്കാനിലെ എന്‍ജിന്‍ ഷോപ്പിലെ നിക്ഷേപവും ഇവിടെ നിര്‍മിച്ച 15 ലക്ഷം വാഹനങ്ങളും കമ്പനിയുടെ ​ഗ്ളോബല്‍ സാട്രാറ്റജിയില്‍ ഇന്ത്യയുടെ പങ്ക് ഉയര്‍ത്തി കാട്ടുന്നതാണെന്ന് സ്കോഡ ഓട്ടോയുടെ മേധാവി അഭിപ്രായപ്പെട്ടു. അതേസമയം, പ്രാദേശികമായുള്ള ഉത്പാദനം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം ആഗോള വിപണികളില്‍ പോലും പ്രകടമാകുന്നുണ്ടെന്നാണ് സ്‌കോഡ ഓട്ടോ വോക്‌സ് വാഗണ്‍ ഇന്ത്യ മേധാവി അഭിപ്രായപ്പെടുന്നത്.

Also Read; സെപ്റ്റംബര്‍ വരെ നിപ പ്രതിരോധം ശക്തമാക്കണം; പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News