മിന്നൽ വേഗത്തിൽ പറക്കാൻ ഇലക്ട്രിക് സ്‌കോഡ; വാഹനപ്രേമികളറിയാൻ

വാഹന വിപണിയിലെ ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് സ്‌കോഡയും. കുറഞ്ഞ വിലയിലെ വാഹനങ്ങള്‍ അവതരിപ്പിച്ച് തുടങ്ങിയതോടെ വലിയ സ്വീകാര്യതയാണ് സ്‌കോഡയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ നിരത്തിലിറക്കാൻ ഒരുങ്ങുകയാണ് സ്‌കോഡ.

ALSO READ: തൃശൂരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം; പാര്‍ട്ടി അംഗത്തിന്റെ വോട്ടോടെ പാസായി

എന്‍യാക് ഐ.വി. എന്ന ഇലക്ട്രിക് മോഡലാണ് ഇന്ത്യയില്‍ എത്തുന്നത്. യൂറോപ്യന്‍ വിപണികളില്‍ നേരത്തെ തന്നെ പ്രദർശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ലാണ് സ്‌കോഡയുടെ ആദ്യ ഇലക്ട്രിക് വാഹനം പ്രദര്‍ശിപ്പിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്ന് മുതല്‍ മൂന്നുവരെയാണ് എക്‌സ്‌പോ നടക്കുന്നത്.

ALSO READ: മൂന്ന് സീറ്റുകള്‍ വേണമെന്ന് മുസ്ലീം ലീഗ്; ഉന്നമിടുന്നത് ഈ സീറ്റ്

എന്‍യാക് ഐ.വിയുടെ ഉയര്‍ന്ന വേരിയന്റായ 80എക്‌സ് മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുക. 77 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും ഇരട്ട മോട്ടോറുമാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ആക്‌സിലുകളിലായി നല്‍കിയിട്ടുള്ള മോട്ടോറുകള്‍ 265 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. 513 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ഈ വാഹനം 6.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സ്‌കോഡ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News