കാറില്‍ നിന്ന് നേരിട്ട് ഇ-പേമെന്റ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സ്‌കോഡ

ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഇല്ലാതെ കാറില്‍ നിന്ന് നേരിട്ട് ഇ-പേമെന്റ് അനുവദിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ച് സ്‌കോഡ. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ കാറുകളില്‍ ഇന്‍കാര്‍ ഇ-പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി സ്‌കോഡ പാര്‍ക്കോപീഡിയ, മാസ്റ്റര്‍കാര്‍ഡ്, റൈഡ് എന്നിവയുമായി ഒരുമിച്ചാണ് പ്രവർത്തിക്കുന്നത് . രാജ്യാന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ കാറുകളില്‍ മാത്രം ഈ സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് സ്‌കോഡയുടെ തീരുമാനം.

ALSO READ: കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി

കാറിന്റെ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനാണ് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ധര്‍മം നിര്‍വഹിക്കുന്നത്. കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ ഇ-പേയ്മെന്റ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. കാറിന്റെ നാവിഗേഷനിലായിരിക്കും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാറില്‍ പെട്രോള്‍ തീരാറായാല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ തൊട്ടടുത്തുള്ള ഫ്യുവല്‍ സ്‌റ്റേഷനെ കുറിച്ചുള്ള വിവരം ഡ്രൈവറെ അറിയിക്കും.

കാര്‍ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ ഒരു നോട്ടിഫിക്കേഷന്‍ വരും. ശേഷം കാറിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ എത്ര അളവില്‍ ഇന്ധനം നിറക്കണമെന്ന നിര്‍ദേശം നല്‍കാം. ഇന്ധനം നിറച്ച ശേഷം തുക കണക്കാക്കി കാറുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പെട്രോള്‍ പമ്പിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ മൈസ്‌കോഡ ആപ്ലിക്കേഷനില്‍ ട്രാന്‍സാക്ഷന്‍ നോട്ടിഫിക്കേഷന്‍ വരും. ഫ്യൂവല്‍ സ്‌റ്റേഷനെയും ഇടപാടിനെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ കാണും.

ALSO READ: ‘അസീസ് നല്ല കലാകാരനാണ്. എന്നാല്‍ എന്നെ അനുകരിച്ചത് ഇഷ്ടപ്പെട്ടില്ല’: നടൻ അശോകന്‍

സ്‌കോഡ കാറിലെ പുതിയ ഇ-പേയ്മെന്റ് സാങ്കേതിക വിദ്യയിലൂടെയാണ് ഈ ഇടപാട്. ഇത് ഇന്ത്യയില്‍ യുപിഐ പോലെ പ്രവര്‍ത്തിക്കുന്നു. ഈ സര്‍വീസ് ഇപ്പോള്‍ ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജര്‍മ്മനി, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലാണ് ലഭ്യമാകുന്നത്.

സ്‌കോഡയുടെ മാതൃരാജ്യമായ ചെക്ക് റിപബ്ലിക്ക്, പോര്‍ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളിലും അധികം വൈകാതെ ഈ സര്‍വീസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഈ രാജ്യങ്ങളിലെല്ലാം ഈ സംവിധാനം വിജയിച്ചാല്‍ ഇന്ത്യയിലും സ്‌കോഡ കാറില്‍ ഇത്തരത്തിലുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News