പത്ത് ദിവസം, പതിനായിരം ബുക്കിംഗ്; ജനപ്രീതിയിൽ കുതിച്ച് സ്കോഡ കൈലാക്ക്

skoda-kylaq

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ കൈലാക്ക് സബ് കോംപാക്റ്റ് എസ്‌യുവിയുടെ പൂര്‍ണ വില പട്ടിക പ്രഖ്യാപിച്ചു. ഒപ്പം കമ്പനിക്ക് ബുക്കിംഗും ലഭിച്ചുതുടങ്ങി. വെറും 10 ദിവസത്തിനുള്ളില്‍ പുതിയ എസ്‌യുവിക്കായി 10,000 ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി. എന്‍ട്രി ലെവല്‍ കൈലാക്ക് ക്ലാസിക് വേരിയന്റിന്റെ ബുക്കിംഗുകള്‍ പൂർണമായതിനാല്‍ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിയതായും കമ്പനി അറിയിച്ചു.

സ്‌കോഡ കൈലാക്ക് ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളില്‍ ലഭ്യമാണ്. എന്‍ട്രി ലെവല്‍ ക്ലാസിക് ട്രിമ്മിന് 7.89 ലക്ഷം രൂപയും സിഗ്‌നേച്ചര്‍ എംടിയുടെ വില 9.59 ലക്ഷം രൂപയും എടി വേരിയന്റിന് 10.59 ലക്ഷം രൂപയും സിഗ്‌നേച്ചര്‍ പ്ലസ് എംടിക്ക് 11.40 ലക്ഷം രൂപയും എടി വേരിയന്റിന് 12.40 ലക്ഷം രൂപയുമാണ് വില. ഏറ്റവും മികച്ച പ്രസ്റ്റീജ് ട്രിമ്മിന് 13.35 ലക്ഷം രൂപയാണ് വില, AT ട്രിമ്മിന്റെ വില 14.4 ലക്ഷം രൂപയാണ് (എല്ലാ വിലകളും എക്സ്-ഷോറൂം).

Read Also: കുറച്ചു കുടിക്കും, കൂടുതൽ ഓടും; ഇന്ത്യൻ നിരത്തുകളിലെ ഏറ്റവും മൈലേജ് കൂടിയ ബൈക്കുകൾ ഇവയാണ്

8.0 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍, 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, പവറുള്ള ഫ്രണ്ട് സീറ്റുകള്‍, 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, സെമി-ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി, സിംഗിള്‍-പേന്‍ സണ്‍റൂഫ് എന്നിവയും കൈലാക്ക് വാഗ്ദാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News