ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്ട് എസ്‌യുവികളുമായി മത്സരിക്കാൻ എത്തുകയാണ് സ്കോഡ കൈലാക്. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌ഗെമെന്റില്‍ എത്തുന്ന കാറിന്റെ വേരിയന്റുകളുടെ വില പുറത്തുവിട്ട് കമ്പനി. ബേസ് മോഡലിന്റെ വില മാത്രമാണ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത് 7.89 ലക്ഷം രൂപയാണ് ബോസ് മോഡലിന്റെ വില.
സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ മുഴുവൻ വിലയും അറിയാൻ അധികം കാത്തിരിക്കിണ്ട ഇന്ന് വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുകയും വില പ്രഖ്യാപിക്കുകയും ചെയ്യും. നാളെ തന്നെ ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാക്ക് എസ് യു വി എത്തുക.
Also Read: അമ്പാനിയേക്കാൾ സമ്പന്നനല്ല; പക്ഷെ സുൽത്താന്റെ കാർ ശേഖരം കണ്ടാൽ കണ്ണ് തള്ളും
ബേസ് ക്ലാസിക് വേരിയന്റിന് 7.89 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ ടോപ്പ് എൻഡ് പ്രസ്റ്റീജിന് 10.50 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇനി 10 ലക്ഷത്തിൽ താഴെയാണെങ്കിൽ അതൊരു വിപ്ലവം തന്നെയായിരിക്കും വാഹന വിപണിയിൽ സൃഷ്ടിക്കുക.
Also Read: ഡ്രൈവിങ് ലൈസൻസ് പുതുക്കാറായോ? വീട്ടിലിരുന്ന് തന്നെ ലൈസൻസ് പുതുക്കാം-വീഡിയോ
ഈ വര്‍ഷം പുറത്തിറങ്ങിയ മഹീന്ദ്ര XUV 3XO ആണ് കൈലാക്കിനേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന മറ്റൊരു മോഡൽ. ഈ കാറിന്റെ ബേസ് വേരിയന്റ് 7.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരോടാണ് സ്‌കോഡ കൈലാക്ക് നിപണി.ിൽ ഏറ്റുമുട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here