എത്തുന്നു സ്കോഡയുടെ കൈലാക്‌; സുരക്ഷയിലും കേമനാണ് ഈ കോംപാക്ട്‌ എസ്‌യുവി

Skoda Kylaq

ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്ട്‌ എസ്‌യുവികളുമായി മത്സരിക്കാൻ സ്കോഡ കൈലാക്‌ എത്തുന്നു. ഡിസംബർ രണ്ടിന്‌ ബുക്കിങ്‌ ആരംഭിക്കുന്ന കൈലാക്‌ ജനുവരി 27 മുതൽ ഉടമകളുടെ കയ്യിലെത്തും. മുംബൈ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ്‌ സ്കാഡ തങ്ങളുടെ പുതിയ വാഹനത്തെ അവതരിപ്പിച്ചത്.

കൂടുതൽ സൂരക്ഷയും യാത്രാസുഖവും വാഗ്‌ദാനം ചെയ്യുന്ന കൈലാക് രൂപകൽപനയിൽ ഏറെ പുതുമകളോടെയാണ് എത്തുന്നത്. വിശാലമായ ഇന്റീരിയറിൽ 464 ലിറ്റർ ബൂട്ട്‌ സ്‌പേസാണ്‌ നൽകിയിരിക്കുന്നത്‌. ആറ്‌ എയർബാഗടക്കം നമ്പൻ സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്. 7.89 ലക്ഷം രൂപയിൽ ആരംഭിക്കുന്ന കൈലാക്‌ ഇന്ത്യയിലെ മധ്യവർഗ കാർപ്രേമികൾക്ക് പ്രിയങ്കരമാകും.

Also Read: കരിസ്മയുടെ കരുത്തുമായി എത്തുന്നു എക്സ്പൾസ് 210; എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടി കൊളീഷൻ ബ്രേക്ക്, ബ്രേക്ക് ഡിസ്ക് വൈപ്പിങ് തുടങ്ങി 25 സുരക്ഷാ ഫീച്ചറുകളും
കാറിലുണ്ട്. 6 സ്പീഡ്‌ മാനുവൽ, ഓട്ടോമാറ്റിക്‌ ട്രാൻസ്മിഷനാണ് വാഹനത്തിന്. ഇലക്ട്രിക്‌ അഡ്‌ജസ്റ്റ്‌മെന്റ്‌ സൗകര്യമുള്ള ലെതർ, വെന്റിലേറ്റഡ്‌ സീറ്റാണ്‌ കൈലാകിന്‌ നൽകിയിരിക്കുന്നത്‌. ബൂട്ട്‌ കപ്പാസിറ്റി വർധിപ്പിച്ചുവെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഇത്‌ 1256 ലിറ്റർ വരെ വർധിപ്പിക്കാനാകും. 25.6 മില്ലീമീറ്റർ സ്ക്രീനും ആപ്പിൾ കാർപ്ലേയടക്കം മികച്ച ഇൻഫോടെയ്‌ൻമെന്റ്‌ സൗകര്യങ്ങളുമുണ്ട്‌.

Also Read: ബുള്ളറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക് 650 മിഴിതുറന്നു, ഇന്ത്യയില്‍ ഉടനെത്തും

ത്രിഡി റിബുകളോട്‌ കൂടിയ ഗ്രിൽ, ഫോർ ഐ ഹെഡ്‌ലൈറ്റ്‌, മുൻഭാഗത്തെ അലുമിനിയം സ്‌പോയിലർ തുടങ്ങിയവ കൈലാകിനെ ആകർഷണീയമാക്കുന്നു. 3995 മില്ലി മീറ്റർ നീളവും 1783 മില്ലീമീറ്റർ വീതിയും 2566 മില്ലിമീറ്റർ വീൽബേസും 189 മില്ലിമീറ്റർ ഗ്രൗണ്ട്‌ ക്ലിയറൻസുമുള്ള വണ്ടി ഒലീവ്‌ ഗോൾഡ്‌ അടക്കം അഞ്ച്‌ നിറങ്ങളിലാണ് ലഭിക്കുക. . ടോപ്‌ വേരിയന്റാണ്‌ ചടങ്ങിൽ പുറത്തിറക്കിയത്‌. മറ്റുള്ളവ ജനുവരി 17ന്‌ ഭാരത്‌ മൊബിലിറ്റി ഷോയിൽ അവതരിപ്പിക്കും.

സാധാരണക്കാരന്‌ സ്വന്തമാക്കാൻ പറ്റുന്ന കോംപാക്ട്‌ എസ്‌യുവിയെന്ന സ്വപ്നമാണ്‌ കൈലാകിലൂടെ തങ്ങൾ സഫലമാക്കുന്നതെന്ന്‌ സ്കോഡ ഓട്ടോ സിഇഒ ക്ലോസ്‌ സെൽമെർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News