ഒരുകാലത്ത് വാഹന വിപണിയിലെ താരമായിരുന്നു സെഡാനായിരുന്നു ഒക്‌ടാവിയ. അടുത്തിടെ നിർത്തലാക്കിയ ഒക്‌ടാവിയ ആഗോളതലത്തിൽ പുതിയ മാറ്റങ്ങളോടെ എത്താൻ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 14 ന് ആണ് ഒക്‌ടാവിയ വിപണയിലെത്തുക. ഇതിന്റെ രേഖാചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സ്കോഡ. പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും ഫ്രണ്ട് ഗ്രില്ലും പുതിയ ഹെഡ്‌ലൈറ്റുകളുമെല്ലാം ഒക്‌ടാവിയക്ക് പുതിയ ലുക്ക് നൽകുന്നു.
ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് പ്രധാന ആകർഷണീയത. റീഡിസൈൻ ചെയ്‌ത അലോയ് വീലുകളും എടുത്തുപറയേണ്ടത് തന്നെയാണ്.മൊത്തത്തിൽ ഒരു സ്പോർട്ടിയർ ലുക്കാണ് ഒക്‌ടാവിയക്ക് എന്നാണ് സൂചന. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ഏതൊക്കെ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് സ്‌കോഡ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
89kWh ബാറ്ററിയുടെ കൂടുതൽ നൂതന പതിപ്പായിരിക്കും ഈ സെഡാനിൽ അവതരിപ്പിക്കുകയെന്നാണ് സൂചന. സിംഗിൾ ചാർജിൽ കാറിന് 595 കിലോമീറ്ററിൽ കൂടുതൽ WLTP റേഞ്ച് ഉണ്ടാവും. കൂടാതെ 200kW വരെ ചാർജിംഗ് സപ്പോർട്ടുമുണ്ടാവും.
ALSO READ: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; വിശദീകരണവുമായി മന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here